₹450.00 ₹405.00
10% off
Out of stock
സാറാ ജോസഫ്
ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികൾ മുഴുവനും തകർക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദർവാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹർലാൽ നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകർത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താൾ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂർണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകൾ ചിത്രീകരിക്കുന്നത്.