Description
ഓരോ മനുഷ്യനിലും ഒരു ബോധിസത്ത്വനുണ്ട്.
ഒരുപക്ഷേ, വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ആനന്ദം
തേടി അവന് അകലങ്ങളില്‍ അലയുന്നു. ഭൗതികമായ അസ്തിത്വം സ്ഥാപിച്ചെടുത്തുകഴിയുമ്പോള്
അവനറിയുന്നു, താന്‍ ഇനിയും ദരിദ്രനാണെന്ന്.
ആത്മാവിന്റെ അകിഞ്ചനത്വം അവനെ അസ്വസ്ഥനാക്കുന്നു. പ്രാചീനമായ ഒരു ഗൃഹാതുരത്വം അവനെ അലട്ടുന്നു.
അപ്പോഴാണ് എവിടെയോ കാത്തിരിക്കുന്ന ബോധിദ്രുമത്തെ അയാള്‍ ഓര്‍ക്കുന്നത്. പിന്നെ യാത്ര തുടങ്ങാതെ വയ്യ.
ദേവദാസ് എന്ന ചെറുപ്പക്കാരന്റെ
ആത്മായനങ്ങളുടെ കഥ




