Add a review
You must be logged in to post a review.
₹35.00 ₹28.00 20% off
In stock
ഒരു കവിത വരുമ്പോള്‍
ചിലപ്പോള്‍ വെറും തറയില്‍
വിശന്നിരിക്കുകയാവും ഞാന്‍
എന്ന് സത്യചന്ദ്രന്‍ ഒരു കവിതയിലെഴുതിയിട്ടുണ്ട്. കവിത വരുന്നതുവരേയും പൊള്ളുന്ന തറയില്‍ വെന്തപാദങ്ങളുമായി നടക്കുകയായിരുന്നു അയാള്‍. എന്നാല്‍, വൈയക്തിക സങ്കടങ്ങളെ ആത്മാനുരാഗിയുടെ ഉത്സവമാക്കി മാറ്റാതിരിക്കാനുള്ള വിവേകമാണ് സത്യചന്ദ്രന്റെ കവിതകളെ സവിശേഷമാക്കുന്നത്. ജീവിതത്തെസ്സംബന്ധിച്ച മൗലികമായ ദര്‍ശനത്തിന്റെ ആഴത്താല്‍ സത്യചന്ദ്രന്റെ രൂപകനിര്‍മിതിക്കടിയിലെ നാനാ വിധ സങ്കടങ്ങളും സംഘര്‍ഷങ്ങളുംകൂടി വായനക്കാര്‍ക്കു അനുഭവവേദ്യമാകുന്നുണ്ട്. അറിഞ്ഞതും അറിയാത്തതും
ചേര്‍ന്നുണ്ടാവുന്ന, കവിതയുടേത് മാത്രമായ ഒരാഴമാണത്. അതുകൊണ്ടാണ് ഈ കവിതകള്‍ വായനക്കാരന്റെ കൂടി കവിതകളാകുന്നത്. വൈയക്തികതയും സാമൂഹികതയും പ്രാപഞ്ചികതയും സംലയനം സാധിക്കുന്ന സത്യചന്ദ്രന്റെ മനോഹരങ്ങളായ അറുപത്തിരണ്ടു കവിതകള്‍
You must be logged in to post a review.
Reviews
There are no reviews yet.