- You cannot add "Arshasandesam" to the cart because the product is out of stock.
ബൈബിൾ പുതിയ നിയമം
₹700.00 ₹560.00 20% off
In stock
പരിഭാഷ: ഡോ. ഫ്രെഡറിക്ക് മൂളിയിൽ
ലളിതവും അനാഡംബരവുമാണ് മൂളിയിലിന്റെ മലയാളഭാഷ. പുതിയ നിയമം വിവർത്തനം ചെയ്യുമ്പോൾ ഏതു ഭാഷയിലും ഉചിതമായ ശൈലി ഇതാണല്ലോ. മൂലത്തിന്റെ ഗാംഭീര്യവും സൗന്ദര്യവും തടാകത്തിൽ നീലാകാശം പോലെ, ഈ വിവർത്തനത്തിൽ പ്രതിഫലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അതൊരു സ്വതന്ത്ര കൃതിയാണെന്നല്ലാതെ, വിവർത്തനമാണെന്നു തന്നെ മിക്ക സ്ഥലങ്ങളിലും തോന്നിയിരുന്നില്ല.
– എൻ.വി. കൃഷ്ണവാര്യർ
മതദർശനമാണ് ബൈബിളിന്റെ കാതൽ. എങ്കിലും മത ദൃഷ്ടിയിലൂടെ മാത്രമേ ആ ഗ്രന്ഥത്തെ നോക്കാൻ പാടുള്ളുവെന്നോ,
അങ്ങനെയേ നോക്കിയിട്ടുള്ളുവെന്നോ ശപഥം ചെയ്യാനാവില്ല. ചരിത്രപരമായും സാഹിത്യപരമായും അത് പല പണ്ഡിതന്മാരാലും പഠിക്കപ്പെട്ടിട്ടുണ്ട്. മതാത്മകമായ മഹിമ കഴിഞ്ഞാൽപ്പിന്നെ ബൈബിളിനെ ലോകം എന്നും സമാദരിച്ചുപോന്നിട്ടുള്ളത് അതിൽ ഉടനീളം കലർന്നുചേർന്നിരിക്കുന്ന സാഹിത്യമഹിമ മൂലമാണ്.
– സുകുമാർ അഴീക്കോട്
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങൾ മുതൽതന്നെ മലയാളത്തിലേക്കുള്ള ബൈബിൾഭാഷാന്തരശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ പല വിവർത്തകരും മൂലഭാഷയിൽനിന്നുള്ള ബൈബിളിനു പകരം സിറിയക്ക്, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള
ബൈബിളിന്റെ പരിഭാഷകളെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. അതിനാൽ ഭാഷാന്തരത്തിൽ പല ന്യൂനതകളും കടന്നുകൂടുകയുണ്ടായി. ഇവിടെയാണ് ഡോ. ഫ്രെഡറിക്ക് പരിഭാഷപ്പെടുത്തിയ പുതിയ നിയമത്തിന്റെ പ്രസക്തി.
– റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ
പുതിയ നിയമത്തിന് ഗ്രീക്കിൽനിന്നു നേരിട്ടുള്ള പരിഭാഷ.