Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
In stock
പില്ക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ വികാസം നേടിയ രണ്ടു പ്രമേയങ്ങള്‍ ‘ഭൃത്യവാത്സല്യ’ത്തില്‍ പ്രവചനശേഷിയോടെ മുഴങ്ങുന്നുണ്ട്- ദളിത് പ്രതിരോധവും സ്ത്രീമുന്നേറ്റവും. ‘അന്നത്തെ കൂലി’യില്‍ ചെറുകഥയുടെ കലാതന്ത്രത്തിനിണങ്ങിയ മട്ടില്‍ ഇത് മികവോടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും 1934-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ഭൃത്യവാത്സല്യം’ അന്നത്തെ മലയാളസാഹീത്യത്തിന്റെ പൊതുവായ അന്തരീക്ഷത്തില്‍, കാലത്തെ കടന്നുനില്‍ക്കുന്ന ദളിത്-സ്ത്രീ വിഷയങ്ങളെ സമന്വയിച്ച്, അതിന്റെ സാമൂഹികബന്ധങ്ങളെ കൂടുതല്‍ വിശദമായി സ്പര്‍ശിച്ച് അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
-ഡോ.കെ.എസ്. രവികുമാര്‍ (ആമുഖത്തില്‍)
കാരൂരിന്റെ ആദ്യകഥ 1933-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഭൃത്യവാത്സല്യ’മാണ്. ഈ കഥ ‘അന്നത്തെ കൂലി’ എന്ന പേരില്‍ പുനഃസൃഷ്ടിക്കപ്പെട്ടാണ് പില്‍്ക്കാലത്ത് കഥാസമാഹാരത്തില്‍ ചേര്‍ത്തത്. ഈ രണ്ടു കഥകള്‍ക്കു പുറമേ പ്രശസ്തമായ 18 കഥകളും ഉള്‍പ്പെടുത്തിയ സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.