ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം
₹190.00 ₹152.00 20% off
In stock
സുഹാസ് പാറക്കണ്ടി
‘ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം’ എന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം പ്രചോദന കലയുടെ അക്ഷരശില്‌പമാണ്. താണ്ടിയ വഴികളിലെ വേദനകളുടെ കനലും, താങ്ങായി മാറിയവരുടെ പരിചരണത്തണലും സുഹാസ് വരച്ചിടുമ്പോൾ പല തവണ എന്റെ കണ്ണട കള്ളിമുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് എനിക്ക് നനവുണക്കേണ്ടി വരുന്നു. ജീവിതം ഒറ്റവരിയലെഴുതുന്ന ഒരാത്മ കഥയാണ്, ഒറ്റ വാക്കുകൊണ്ട് രാകുന്ന കവിതയുടെ ഇരുമ്പുമാണ്, ഒറ്റചിലമ്പിട്ട പെണ്ണിന്റെ നൃത്തവുമാണ്. ഒറ്റയ്ക്കല്ല നാം എന്നോർമ്മപ്പെടുത്താൻ ചില വെളിച്ചങ്ങൾ ഉണ്ടാകുന്നത് വരെ.
– ജി. എസ്. പ്രദീപ്
അസാധാരണമാം വിധം ഹൃദയഹാരിയായരചന. സ്നേഹത്താൽ മുറി കൂടിയ, കരുതലാൽ കലക്കം മാറിയ, അതിജീവനവഴികളുടെ യഥാതഥ ചിത്രീകരണം. കോശപ്പെരുക്കങ്ങളുടെ തപ്തതയിൽ ജീവിതഘടികാരം നിലച്ചുപോയെന്ന വേദനകൾക്ക് നിരാശയുടെ നിലയില്ലാക്കയങ്ങൾക്ക്, തളിർക്കാനും പൂക്കാനും കാലം ഇനിയും ബാക്കിയുണ്ടെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്താൻ കലുഷകാലത്തിന്റെ ആത്മാംശത്തെ ഊതിയുരുക്കി ഉരുവപ്പെടുത്തിയ വേദന സംഹാരി, അത് തന്നെയാണ് പ്രിയ സ്നേഹിതൻ സുഹാസിന്റെ ‘ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം’
-ബിജു പി മംഗലം