ഭരണഘടനയുടെ കാവലാൾ
₹290.00 ₹261.00 10% off
In stock
തീസ്ത സെതൽവാദ്
ഓർമ്മക്കുറിപ്പുകൾ
പരിഭാഷ: ടി പി ബാബു
തീസ്ത സെതൽവാദ് ആരാണ്?
വലതുപക്ഷ ഹിന്ദുവിന് അവർ ഇന്ത്യയുടെ ‘യശസ്സി’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
ഇത് യഥാർത്ഥ തീസ്തയുടെ കഥയാണ് – ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉത്തമമായ
പാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ
ധീരയായ പോരാളി.
ഹൃദയസ്പൃക്കായ ഈ ഓർമ്മക്കുറിപ്പുകളിൽ, മുത്തച്ഛനും അച്ഛനും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകർക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നിൽ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി, എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി തീസ്ത പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, തകർക്കാൻ പറ്റാത്ത പ്രതിബദ്ധതയുടെ ആവേശമുണർത്തുന്ന കഥയാണിത്.
”നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ധർമ്മസമരത്തിലെ പോരാളി. ഉറച്ച ബോധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങൾ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നതസ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീർപ്പില്ലെന്ന് അവർ തെളിയിച്ചു.”
– ജസ്റ്റിസ് പി ബി സാവന്ത്
”ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിർമ്മിച്ചെടുത്തപ്പോൾ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയ സാമുഹ്യരംഗത്തുള്ളവർക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.”
– കാഞ്ചഐലയ്യ
”ഫാസ്റ്റിറ്റുകളും അധികാര ദുഷ്പ്രഭുക്കളും ഭരണം കൈയാളുന്ന ദുരിതപൂർണ്ണമായ നമ്മുടെ ജീവിതകാലത്ത് ഇത് വിവേകത്തിന്റെയും
അനുകമ്പയുടെയും വാക്കുകളാവുന്നു.”
– സെയ്ദ് മിർസ