ഭാഗവത കഥാസാഗരം
₹500.00 ₹425.00 15% off
In stock
ഭാഗവതപുരാണം ഗദ്യം
കുഞ്ഞിക്കുട്ടൻ ഇളയത്
ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന ‘പ്രശാന്തിയുടെ ഈ പുസ്തക’ത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.
ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക