ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കു തിരകളും
₹290.00 ₹246.00
15% off
In stock
പതിവു സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ കഥാപാത്രങ്ങളിലൂടെ തരളവും സങ്കീര്‍ണ്ണവുമായ മനുഷ്യാനുഭവങ്ങളെ ഉജ്ജ്വലമായി പകര്‍ത്തിയിട്ടും ലോകസാഹിത്യപ്പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ബഷീര്‍, വീടുകളോടൊപ്പംതന്നെ ആഖ്യാനവേദിയാകുന്ന ലോഡ്ജ് മുറികളും കഥാപാത്രങ്ങളായെത്തുന്ന വായനക്കാരും പുസ്തകങ്ങളും രചനകളിലെ ശബ്ദപഥങ്ങളും ഗന്ധവൈവിദ്ധ്യവുമെല്ലാം ചേര്‍ന്നുള്ള ഒരു മറുവായനയില്‍ രൂപപ്പെടുന്ന മറ്റൊരു എം.ടി., മലബാറിനെ ഒരു പന്തയക്കുതിരയായിക്കണ്ട ഡി.എച്ച്. ലോറന്‍സ്, വരച്ചുവരച്ച് എഴുത്തുകാരനായ കാഫ്ക, പാമുക്ക്, സല്‍മാന്‍ റുഷ്ദി, ആറ്റൂര്‍ രവിവര്‍മ്മ…ഒപ്പം, സ്വാതന്ത്ര്യപ്പോരാളികളെ മാനസികരോഗികളാക്കി ബ്രിട്ടീഷുകാര്‍ അടച്ചിട്ട കുതിരവട്ടം മെന്റല്‍ അസൈലം, രാജ്യമില്ലാത്തവരെന്ന് ലോകം വിളിക്കുന്ന ഫലസ്തീനികളുടെ പലായനജീവിതത്തിലെ സ്ഥിരം രൂപകമായ സ്യൂട്ട്‌കേസ്…തുടങ്ങി സാഹിത്യ-സാംസ്‌കാരിക ലേഖനങ്ങളുടെ സമാഹാരം.
വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം