₹250.00 ₹225.00
10% off
Out of stock
എസ്.കെ. പൊറ്റെക്കാട്ട്
കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ യാത്രയുടെ വിവരണം. അയോദ്ധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും രാമേശ്വരവും ഒക്കെ ഇന്നും തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്ന ബാലിജനതയുടെ സംസ്‌കാരവും ജീവിതചര്യയും സ്വതസ്സിദ്ധമായ ശൈലിയില്‍ വര്‍ണ്ണിക്കുന്ന കൃതി.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.