Description
അമ്മയുടെ ഉറവ വറ്റാത്ത സ്നേഹവും നിലാവിന്റെ
മങ്ങാത്ത ശീതളപ്രകാശവും തന്റെ അനശ്വരമായ
കവിതയുടെ തേജോഗോളത്തില് സഞ്ചയിച്ച് നമുക്കു നല്കിയ
മാതൃത്വത്തിന്റെ കവയിത്രി ബാലാമണിഅമ്മയുടെ
സമ്പൂര്‍ണ കവിതകളുടെ സമാഹാരം.
ഭൂമിയില്‍ നടക്കുന്ന ആത്മീയതയാണ് ബാലാമണിഅമ്മയുടേത്.
കബീറിന്റെയോ തുക്കാറാമിന്റെയോ മഹാദേവി അക്കയുടെയോ
ആദ്ധ്യാത്മികതയ്ക്കുമുണ്ടല്ലോ സമത്വാകാംക്ഷയില്നിന്നു വരുന്ന
ഒരു സാമൂഹികബോധം. സ്ത്രീബോധം, ലോകബോധം,
ആത്മബോധം എന്നിവയാല്‍ ഏകകാലത്ത് പ്രബുദ്ധമാണ്
ബാലാമണിഅമ്മയുടെ കവിത.
-സച്ചിദാനന്ദന്







