Add a review
You must be logged in to post a review.
₹115.00 ₹92.00 20% off
In stock
ചെറിയ പേടിസ്വപ്‌നങ്ങള്‍, ആത്മബന്ധങ്ങളിലെ ചെറിയ കവിതകള്‍, ചെറിയ സൗഹൃദങ്ങള്‍, ക്ഷണികങ്ങളായ രതിഭാവങ്ങള്‍- ഇവയാണ് ഈ കഥാകാരന്റെ കാവ്യവസ്തുക്കള്‍. ഇവയെല്ലാം സ്പര്‍ശിച്ചുകൊണ്ട് ഈ കഥകളില്‍ നിറയുന്നത് ഒരുതരം വിഷാദഭാവമാണ്. ബാബു എഴുതുമ്പോള്‍ വ്യക്തിസത്തയിലെ ഈ വിഷാദം പുറത്തുപോകുകയാണ്.
ഫലത്തില്‍ കഥാരചന ബാബുവിന് ആത്മപ്രകാശനവും സ്വയം നടത്തുന്ന ചികിത്സയുമായിത്തീരുന്നു.- കെ.പി. അപ്പന്‍
സഞ്ചാരിയുടെ ഏകാന്തതയാണ് ബാബു ജോസിലെ കഥാകാരനുള്ളത്. യാത്രയില്ലാതെ കഥയില്ല. അറിഞ്ഞോ അറിയാതെയോ കഥകള്‍ക്കു യാത്രാവിവരണത്തിന്റെ ഘടന വന്നുചേരുന്നു. പല ദേശങ്ങളും കാലങ്ങളും കഥയിലേക്ക് സ്വാഭാവികമായി കടന്നുവരുന്നു. സ്ഥല-കാലങ്ങളുടെ പരിമിതികള്‍ മാഞ്ഞുപോയ പുതിയ കാലത്തുമാത്രം സാധ്യമായ ഈ
നവീന കഥാനുഭവം നേരത്തെ തുടങ്ങിവെച്ചു എന്നതായിരിക്കും മലയാള ചെറുകഥയില്‍ ബാബു ജോസിന്റെ ഭാവിയിലെ ഇടം.- ടി.പി. രാജീവന്‍
You must be logged in to post a review.
Reviews
There are no reviews yet.