Add a review
You must be logged in to post a review.
₹125.00 ₹106.00
15% off
In stock
ഗുരുക്കന്മാരെ പിന്തുടര്‍ന്ന് ചികിത്സയില്‍ അധ്യാത്മപ്രവണേന്ദ്രിയനാകുമ്പോഴും ഡോ. മുരളി ശാസ്ത്രപടുവിന്റെ യുക്തിചിന്ത വിടുന്നില്ല. ഒരു ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍ ആണ് അദ്ദേഹം. സവിമര്‍ശമായ ഈ സമീപനംമൂലമാണ് പഴമയെ പുണരുമ്പോഴും അദ്ദേഹം ഏറ്റവും ആധുനികനാകുന്നത്. വൈദ്യജീവിതത്തിന്റെ
അനുഗൃഹീതമായ ബ്രാഹ്മമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുകയാണദ്ദേഹം.- കെ.ജി. പൗലോസ്
ആയുര്‍വേദത്തിന്റെ വരദാനങ്ങളായ ആചാര്യന്മാരിലൂടെയുള്ള തീര്‍ഥാടനവും ആയുര്‍വേദത്തിന്റെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണവും അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലുള്ള ചികിത്സയും സമന്വയിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗവും അഡീഷണല്‍ ചീഫ് ഫിസിഷ്യനും ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (കോട്ടയ്ക്കല്‍) സൂപ്രണ്ടുമാണ്. ഭാര്യ: പി. ഗിരിജ (ഫിസിക്‌സ് അധ്യാപിക-എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം). മകന്‍: പി. വിഷ്ണുശ്രീദത്ത് (എം.ബി.ബി.എസ്. വിദ്യാര്‍ഥി-കോഴിക്കോട് മെഡിക്കല്‍ കോളേജ്). വിലാസം: 'വിഷ്ണുശ്രീ,' വൈദ്യരത്‌നം റോഡ്, കോട്ടയ്ക്കല്‍-676 503, മലപ്പുറം ജില്ല. ഫോണ്‍: 0483-2742662
You must be logged in to post a review.
Reviews
There are no reviews yet.