അട്ടപ്പാടി
₹270.00 ₹243.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹270.00 ₹243.00
10% off
Out of stock
The Valley of Relics
പ്രാക്തന സംസ്‌കൃതിയുടെ ശേഷിപ്പുകള്‍
ഡോ.മണികണ്ഠന്‍ എ.ഡി.
ഭൂമിയില്‍ തന്നെ അതിപുരാതനമായ ഒരു പ്രതലം ആണ് ഈ പ്രദേശം. ആദിമകാലം തൊട്ടുതന്നെ, മനുഷ്യവാസം ഉണ്ടായിരുന്ന വയനാട് മുതലായ പ്രദേശങ്ങളുടെ തുടര്‍ച്ച ആണിവിടെ. ശിലായുഗകാലത്തിന്റെ പല സംസ്‌കാര വിശേഷങ്ങള്‍ ഇന്നും അവശേഷിക്കുന്നു എന്ന് ആദ്യകാല നരവംശശാസ്ത്രജ്ഞര്‍ ആയ അനന്തകൃഷ്ണ അയ്യര്‍, കൃഷ്ണ അയ്യര്‍ മുതലായവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആണ് ഡോ. മണികണ്ഠന്റെ ഇപ്പോഴുള്ള പഠനങ്ങള്‍ പ്രസക്തവും സ്വാഗതാര്‍ഹവും ആവുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും പ്രായേണ ഇതിനു മുമ്പ് ആരും നിരീക്ഷിക്കാത്തവയാണ്. അദ്ദേഹം ശിലായുഗകാലം തൊട്ടുള്ള പല അവശിഷ്ടങ്ങളേപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. മരണാനന്തര സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങള്‍ അവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അതിനുശേഷം സംഘകാല തമിഴകത്തില്‍ ചേര-ചോള സാമ്രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ആയിരുന്ന അട്ടപ്പാടി പ്രദേശം ഘോരസംഘട്ടനങ്ങളുടെ വിളനിലം ആയിരുന്നിരിക്കണം – അനവധി വീരക്കല്ലുകള്‍ ഇവിടെ നിന്ന് പല ഇടങ്ങളിലും കണ്ടുകിട്ടിയതു അദ്ദേഹം വിവരിക്കുന്നുണ്ട്.
പുതിയ ദിശകള്‍ തുറന്നു തരുന്ന ഈ പഠനങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന ശ്രദ്ധ വിദ്വത്ജനങ്ങളില്‍ നിന്ന് കിട്ടുമെന്നും, അവ കൂടുതല്‍ വെളിച്ചം നമുക്ക് തരുമെന്നും ആശിക്കുന്നു.
-ടി. മാധവ മേനോന്‍ IAS