അസ്തമനം
₹360.00 ₹306.00
15% off
In stock
സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്.
-ഡോ. കെ.എസ്. രവികുമാര്‍
ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.