അർത്ഥകാമ
₹590.00 ₹501.00
15% off
In stock
ലിസിയുടെ ‘അര്‍ത്ഥകാമ’, അതിന്റെ ശീര്‍ഷകം
സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി
എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം
മനുഷ്യരുടെ സ്‌നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും
ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാന
രീതിയും ഹര്‍ഷ വര്‍മ്മയെയും സാംജോണിനെയും പോലുള്ള
വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തില്‍ നോവലിസ്റ്റ്
കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം
പ്രത്യക്ഷമാകുന്ന രക്തസ്‌നാതയായ മരണത്തിന്റെയും സങ്കീര്‍ണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം
ലിസിയുടെ ഈ നോവലിന് ആകര്‍ഷകത്വം നല്‍കുന്നു.
നല്ല പാരായണക്ഷമതയുള്ള ആഖ്യായിക.
-സച്ചിദാനന്ദന്‍
വിലാപ്പുറങ്ങള്‍ക്കുശേഷം, മാതൃഭൂമി ബുക്‌സ് നോവല്‍
പുരസ്‌കാരജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവല്‍
ലിസി പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടന്‍ വറീതിന്റെയും മറിയത്തിന്റെയും മകളായി തൃശ്ശൂര്‍ കിഴക്കേക്കോട്ടയില്‍ ജനനം. സി.എസ്.ബി. ബാങ്കില്‍ ചീഫ് മാനേജരായി വിരമിച്ചു. ആദ്യ നോവലായ മുംബൈ, മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡിനും എസ്.കെ. മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. രണ്ടാമത്തെ നോവല്‍ വിളനിലങ്ങള്‍. വിലാപ്പുറങ്ങള്‍ക്ക് 2015ലെ എം.പി. പോള്‍ സാഹിത്യപുരസ്‌കാരം, സാഹിത്യവിമര്‍ശം അവാര്‍ഡ്, 2016ലെ യുവകലാസാഹിതിയുടെ രാജലക്ഷ്മി അവാര്‍ഡ്, 2017ലെ കെ.സി.ബി.സി. മീഡിയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ബോറിബന്തറിലെ പശു എന്ന കഥാസമാഹാരത്തിന് 2018ലെ മുതുകുളം പാര്‍വ്വതി അമ്മ അവാര്‍ഡ്, 2019ലെ അവനിബാല പുസ്‌കാരം എന്നിവ ലഭിച്ചു. ഭര്‍ത്താവ്: ജോയ് തോമസ് കെ. മക്കള്‍: നിനു ടോം, ഡോ. നിതിന്‍ ജോയ്. വിലാസം: വലന്റയിന്‍സ്, ബ്ലൂം ഫീല്‍ഡ്, അരണാട്ടുകര, തൃശ്ശൂര്‍. e-mail: lizyvalentines@gmail.com Mob: 7994977931









