Add a review
You must be logged in to post a review.
₹225.00 ₹180.00 20% off
In stock
കുറേ നേരം എന്തോ ഓര്‍ത്തിരുന്നശേഷം അയാള്‍ ഒരു രാഗം മൂളാന്‍ തുടങ്ങി. അയാള്‍ക്കിഷ്ടപ്പെട്ട ഒരു ‘തുംരി’യുടെ വരികള്‍ മനസ്സില്‍ സന്തോഷത്തോടെ ചിറകുവിടര്‍ത്തുകയായിരുന്നു. ‘വര്‍ഷഋതു അതിന്റെ എല്ലാ സൗഭാഗങ്ങളോടുംകൂടി വരികയായി. പ്രിയപ്പെട്ടവളേ നീ…’ എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാള്‍ വരികള്‍ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയില്‍നിന്നാരംഭിച്ച്. ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവന്‍ നിറഞ്ഞൊഴുകിയ…
ഏതുകഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി.പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനികാന്തി, നിധിചാല സുഖമാ, കടല്‍, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകല്‍വെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവര്‍… തുടങ്ങി പതിനാലു കഥകള്‍. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.
You must be logged in to post a review.
Reviews
There are no reviews yet.