അമൃതാനുഭവം
₹160.00 ₹136.00 15% off
In stock
സന്ത് ജ്ഞാനേശ്വർ
ഗുരു നിത്യചൈതന്യയതി
അഷിത
ആത്മജ്ഞാനത്തിന്റെ അഗാധമായ വിരൽത്തുമ്പുകൊണ്ട് ഭൂമിയെ തൊടുന്ന ചിലരുണ്ട്‚ ജ്ഞാനദേവനെപോലെ. പ്രപഞ്ചസത്തയുടെ ഉൾപ്പൊരുൾതേടി അവർ അലയുന്നത് നമ്മുടെ ഹൃദയങ്ങളിലും കൂടിയാണ്. ഒരു കാലൊച്ചപോലും കേൾപ്പിക്കാതെ ഭൂമിയെന്ന ദേവാലയവാതിലിന്റെ പടി കടന്നുപോയ ഗുരു നിത്യചൈതന്യയതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരി അഷിതയും ചേർന്ന് വിവർത്തനം ചെയ്ത അമൃതാനുഭവം പതിനെട്ടു വർഷങ്ങൾക്കുശേഷം വെളിച്ചം കാണുന്നു. ഒരു പിറവിയുടെ അത്യാകാംക്ഷ നമ്മളെ ചേർത്തു പിടിക്കുന്നുണ്ട്. യുക്തിയുടെ രസച്ചരടുകൊണ്ട് ലോകത്തെ അളക്കാം. പുതിയ വഴികൾ തെളിച്ചെടുക്കാം. തുറന്ന വഴികളിൽ കൂടി സഞ്ചരിക്കാം. പ്രാണനിലമർന്ന് മൗനത്തെ പുൽകാം. സമ്മാനിതമായ ജീവന്റെ പൊരുളുകൾ തേടി ആത്മജ്ഞാനികളാവാം, ചിന്തകളുടെ ഈ നദിയിൽ മുങ്ങിനിവർന്ന് നമുക്കും ആർദ്രചിന്തകരാവാം.