Book Amrithamadhanam
Book Amrithamadhanam

അമൃതമഥനം

210.00 63.00 70% off

Out of stock

Author: Unnikrishnan Puthoor Category: Language:   Malayalam
ISBN 13: 978-818266-301-3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പൗരോഹിത്യത്തിന്റേയും കാപട്യത്തിന്റേയും കടിലതകളുടേയും കാമാതുരതയുടേയും ഫ്യൂഡല്‍ പാരമ്പര്യങ്ങളുടേതുമായ ഒരന്താളഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വരേണ്യവര്‍ഗത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഒരന്തര്‍ജന യുവിയുടെ അസാമാന്യതമായ പടയോട്ടമാണീ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രതിലോകമാകരികളെയും അകാലഘട്ടത്തിലെ കിരാതമായ രീതിനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു ഉല്‍ക്കപോലെ ഉയര്‍ന്നുപൊങ്ങിയ ജഗളിക്കല്‍ കുഞ്ചുണ്ണൂലി എന്ന കഥാപാത്രത്തെ വായനക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. സ്ത്രീവിമോചനത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിന്റെ പ്രാണവായുവിന്നുവേണ്ടിയും പടപൊരുതിയ കുഞ്ചുണ്ണൂലിയുടെ സാഹസികത കുറിയേടത്ത് താത്രിയുടെ കഥയായി മാത്രം ഇവിടെ അവശേഷിക്കുന്നില്ല! ആധുനിക സമൂഹത്തിന്റെ ഒരു പരിച്ഛേദം കഥാപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കാനുള്ള ത്വര ഈ സൃഷ്ടിയില്‍ ഉടനീളം കാണാവുന്നതാണ്. നിരവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തി രചിക്കപ്പെട്ട ഈ നോവല്‍ സര്‍ഗധനനായ ഒരെഴുത്തുകാരന്റെ വിവാദകൃതിയായി വിലയിരുത്തപ്പെടുന്നതില്‍ തെറ്റില്ല. മലയാള നോവല്‍രംഗത്തെ ശ്രദ്ധേയമായ ഒരു ഉപലബ്ധിയാണിത്. ഇതിലെ എണ്ണമറ്റ കഥാപാത്രങ്ങള്‍ ഇന്നലത്തേയും ഇന്നത്തേയും സജീവസ്മണകള്‍ നമ്മിലുണര്‍ത്തുന്നു. ചരിത്രവും വസ്തുതകളും സംഭവങ്ങളും തമ്മിലന്യോന്യം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ ഒരഗ്നിസ്‌ഫോടനമായി അനുവാചകഹൃദയത്തില്‍ പെള്ളലേല്‍പ്പിക്കുന്നു.

The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Reviews

There are no reviews yet.

Add a review