Book AMARNATH GUHAYILEKKU
Book AMARNATH GUHAYILEKKU

അമര്‍നാഥ് ഗുഹയിലേക്ക്

110.00 88.00 20% off

Out of stock

Author: RAJAN KAKKANADAN Category: Language:   MALAYALAM
Specifications Pages: 96
About the Book

രാജന്‍ കാക്കനാടന്‍

”ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജന്‍ കാക്കനാടന്‍ പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന്റെ മറ്റൊരു ഉജ്ജ്വലകൃതി.

The Author