അമരകോശം
₹200.00
In stock
അമരകോശം എന്നത് സംസ്കൃതത്തിലെ ശബ്ദകോശങ്ങളിൽ വെച്ച് ഏറ്റവും പ്രചാരമുള്ളതും പ്രാചീനപണ്ഡിതന്മാർ എല്ലാവരും പ്രമാണഗ്രന്ഥമായി അംഗീകരിച്ചിട്ടുള്ളതുമായ ഒരു കൃതി ആണ്. അമരസിംഹൻ എന്ന പണ്ഡിതേന്ദ്രൻ ഉണ്ടാക്കിയ ഗ്രന്ഥമാകയാലാണ് ഇതിനെ അമരകോശമെന്നു പറയുന്നത്. ചുരുക്കിപ്പറയുമ്പോൾ ‘അമരം’ എന്നുമാത്രം കേരളീയർ പറഞ്ഞുവരുന്നു. പ്രാചീന സമ്പ്രദായത്തിൽ സംസ്കൃതം പഠിയ്ക്കുന്ന കേരളീയർ ആദ്യം സിദ്ധരൂപവും പിന്നെ അമരകോശവും ഉരുവിട്ട്, കാണാതെ പഠിച്ച ശേഷമാണ് കാവ്യം, ശാസ്ത്രം മുതലായവ പഠിയ്ക്കാൻ തുടങ്ങിയിരുന്നത്.
ഈ ഗ്രന്ഥത്തിനു ഗ്രന്ഥകാരൻ നല്കിയ പേര് ‘നാമലിംഗാനുശാസനം’ എന്നാണ്. ഈ പേര് അതിലെ പ്രതിപാദ്യം എന്തെന്നു വ്യക്തമാക്കുന്നു. സംസ്കൃതത്തിലെ നാമപദങ്ങളുടെ ലിംഗം ശാസ്ത്രം കൊണ്ടറിയേണ്ടിവരുന്നു. അതിന്നുവേണ്ടി പൂർവ്വസൂരികൾ നിർമ്മിച്ച ശാസ്ത്രങ്ങളെ സംഗ്രഹിച്ചു സമ്പൂർണ്ണമാക്കിയതാണ് അമരകോശം.
കേരളത്തിലെ സംസ്കൃതവിദ്യാർത്ഥികൾക്ക് അമരകോശം പഠിച്ച് പഴയകാലത്തെപ്പോലെ സംസ്കൃതത്തിൽ അവഗാഹം സമ്പാദിയ്ക്കാൻ എളുപ്പമാകണം എന്ന സങ്കല്പത്തോടെ രചിച്ചതാണ് ഈ പുസ്തകം.