ആലക്കോട് തമ്പുരാൻ
₹340.00 ₹289.00
15% off
പി.ആര്‍. രാമവര്‍മ്മ രാജാ ആലക്കോട് തമ്പുരാന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തെ ‘ഐക്യകേരള തമ്പുരാന്‍’ എന്നുതന്നെ വിളിക്കുന്നതില്‍ തെറ്റില്ല. ആലക്കോട് രാജാവ്, ആലക്കോടിന്റെ ശില്പി എന്നീ വിശേഷണങ്ങളും നന്നായി ഇണങ്ങും. ഇങ്ങനെയുള്ള തമ്പുരാനെക്കുറിച്ച് നമ്മുടെ കെ.പി. കേശവന്‍ മാസ്റ്റര്‍ ഒരു പുസ്തകമെഴുതുകയെന്നത് കാലം കാത്തുവെച്ച നീതിയാണ്. ഒരു നാടിന്റെ വികസനനായകനുള്ള സമുചിതമായ ശ്രദ്ധാഞ്ജലിയാണിത്.
-ഡോ. എം.ജി. ശശിഭൂഷണ്‍
കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്‌വ്യക്തിയാണ് ആലക്കോട് തമ്പുരാന്‍. കെ.പി. കേശവന്‍ മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു.
-ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.