Book AKSHARANGALUDE NIZHALIL
Book AKSHARANGALUDE NIZHALIL

അക്ഷരങ്ങളുടെ നിഴലിൽ

170.00

In stock

Author: Amritha Preetham Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 128
About the Book

അമൃതാപ്രീതം

ശൈശവം മുതൽ ജീവിതകാലം മുഴുവൻ പല നിഴലുകൾക്കു കീഴിലായിരുന്നു തന്റെ ജീവിതം എന്ന് അമൃത നിരീക്ഷിക്കുന്നു. ജനനത്തോടെ തന്നോടൊപ്പം കൂടിയ സഹോദരന്റെയും അമ്മയുടെയും മരണത്തിന്റെ നിഴലുകൾ, കവിതയുടെ കനവുകളുമായി ജനലരികിൽ പുറത്തേക്കു നോക്കി ഒറ്റയ്ക്ക്‌ നിന്ന ബാല്യകാലം മുതൽ വിഭജനത്തിന്റെ നാളുകളിൽ നാടു വിട്ട കാലം വരെ തലയ്ക്കു മുകളിൽ തൂങ്ങിയ ആയുധങ്ങളുടെ നിഴലുകൾ, ജാതകം നോക്കി ജ്യോതിഷികൾ കണ്ടെത്തിയ കാളസർപ്പയോഗത്തിന്റെ നിഴൽ, സഫലമാകാത്ത വിവാഹ ബന്ധത്തിന്റെയും വിഫലമായ പ്രണയബന്ധത്തിന്റെയും നിഴലുകൾ, പൂർവജന്മങ്ങളുടെ നിഴലുകൾ, അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും നിഴലുകൾക്കൊപ്പം കറുത്ത ശക്തികളുടെ നിഴലുകൾ, അവസാനകാലത്ത് കൂട്ടായെത്തിയ ദാർശനികതയുടെ നിഴലുകളും. ഇങ്ങനെ നിഴലുകൾക്കു കീഴിൽ ജീവിച്ചുതീർത്ത ജീവിതപുസ്തകമാണ് അമൃത ഇവിടെ തുറക്കുന്നത്. അമൃതാപ്രീതത്തിന്റെ രണ്ടാമത്തെ ആത്മകഥ. പ്രശസ്തമായ റവന്യൂസ്റ്റാമ്പ് എന്ന ആത്മകഥയിലേതുപോലെ ജീവിത സംഭവങ്ങൾ നിരത്തിവെച്ചുകൊണ്ടുള്ള എഴുത്തല്ല, ഈ പുസ്തകത്തിൽ എഴുത്തുകാരി നിർവഹിക്കുന്നത്. ഒരു കവിക്കുമാത്രം എഴുതാൻ കഴിയുന്ന ആത്മകഥ.

പരിഭാഷ ഡോ. പി.കെ. രാധാമണി

The Author

You're viewing: AKSHARANGALUDE NIZHALIL 170.00
Add to cart