അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
₹790.00 ₹671.00
15% off
In stock
ആത്മകഥയെഴുതുന്നതിനായി സാധാരണ
ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു
തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം
പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും
എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു
എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ
മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്.
-എം.ടി. വാസുദേവന്‍ നായര്‍
മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ
തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ
പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ.
-തോമസ് ജേക്കബ്
സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com