Description
ആര്‍തര്‍ കോനന്‍ ഡോയല്‍
പുനരാഖ്യാനം: കെ.വി. രാമനാഥന്‍
മനുഷ്യന്റെ പാദസ്പർശമേൽക്കാത്ത തെക്കേ അമേരിക്കയിലെ ആമസോൺ വനാന്തരങ്ങൾ പശ്ചാത്തലമാക്കി, ഷെർലക് ഹോംസിന്റെ സ്രഷ്ടാവായ ആർതർ കോനൻ ഡോയൽ രചിച്ച ശാസ്ത്ര നോവലായ ലോസ്റ്റ് വേൾഡിന്റെ പുനരാഖ്യാനം. ലക്ഷോപലക്ഷം വർഷങ്ങൾക്കപ്പുറം, മനുഷ്യൻ ഭൂമിയിൽ പിറവിയെടുക്കുന്നതിനു മുൻപുണ്ടായിരുന്ന ജീവജാലങ്ങളും സസ്യങ്ങളും നിറഞ്ഞ മായാലോകത്തേക്കുള്ള സാഹസികയാത്രയാണ് പ്രതിപാദ്യം.
ചരിത്രാതീതകാല ജീവികളെക്കുറിച്ചുള്ള പില്ക്കാല കൃതികൾക്കും ജുറാസിക് പാർക് തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്കും പ്രചോദനമായ ഈ കൃതി പുനരാഖ്യാനം ചെയ്തിരിക്കുന്നത്, അത്ഭുതവാനരന്മാർ, രാജുവും റോണിയും എന്നീ പ്രശസ്ത കൃതികളുടെ ഗ്രന്ഥകാരൻ കൂടിയായ കെ.വി. രാമനാഥനാണ്.







