Book Agnisphulingangal
Book Agnisphulingangal

അഗ്നിസ്ഫുലിംഗങ്ങള്‍

200.00 170.00 15% off

Out of stock

Author: Aravind Gupta Category: Language:   Malayalam
Specifications Pages: 0 Binding:
About the Book

ശാസ്ത്രജ്ഞര്‍ എന്ന് കേള്‍ക്കുമ്പോള്‍ തടിയന്‍ പുസ്തകങ്ങള്‍ക്കും വിലകൂടിയ ഉപകരണങ്ങള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരാളെയാണ് നാം സങ്കല്‍പ്പിക്കാറുള്ളത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ നിരവധി സവിശേഷതകളുള്ള മഹദ്‌വ്യക്തികളാണ് അവര്‍. ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്ന ശാസ്ത്രജ്ഞരില്‍ ചിലര്‍ മനോഹരമായ കഥകളും കവിതകളും എഴുതുമായിരുന്നു. മറ്റുചിലര്‍ വലിയ കലാസ്‌നേഹികളായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ചെത്തിനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ചിലരുമുണ്ട് ഇക്കൂട്ടത്തില്‍. ഇവരില്‍ പലരും തങ്ങളുടെ ഗവേഷണശാലകള്‍ക്കു പുറത്തുള്ള സമൂഹവുമായി ആഴത്തില്‍ ബന്ധപ്പെടുകയും നാം ജീവിക്കുന്ന ഈ ലോകം കുറേകൂടി മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തുകയും ചെയ്തവരായിരുന്നു.

ശാസ്ത്രജ്ഞരുടെ രസകരമായ ജീവിതചരിത്രങ്ങളോടൊപ്പം അവരുടെ വ്യക്തിത്വം വെളിവാക്കുന്ന സവിശേഷസന്ദര്‍ഭങ്ങളും ഇവിടെ വിവരക്കപ്പെടുന്നുണ്ട്. ശാസ്ത്രത്തിലേക്ക് അവരെ ആകര്‍ഷിച്ചത് എന്തെല്ലാം? ബാല്യകാലാനുഭവങ്ങള്‍ അവര്‍ക്ക് പ്രചോദനം നല്‍കിയിരുന്നുവോ? മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ അവര്‍ക്ക് സഹായകമായോ? ഇവര്‍ക്ക്, പ്രത്യേകിച്ചും വനിതാശാസ്ത്രജ്ഞര്‍ക്ക്, നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തെല്ലാം? ഈ മഹാപ്രതിഭകള്‍ യുവതലമുറയ്ക്ക് പ്രചോദനമേകുമെന്ന് തീര്‍ച്ചയാണ്.

അരവിന്ദ് ഗുപ്ത: പ്രശ്ത ശാസ്ത്രപരിചാരകനും കളിപ്പാട്ടനിര്‍മാതാവുമാണ് അദ്ദേഹം. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ശാസ്ത്ര ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ടി.വി. പരിപാടികളില്‍ പങ്കാളിയായിട്ടുണ്ട്. 1988-ല്‍ കുട്ടികള്‍ക്കിടയിലെ ശാസ്ത്രപ്രചാരണത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായി. 2000-മാണ്ടില്‍ കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് പ്രശസ്ത പൂര്‍വവിദ്യാര്‍ത്ഥി പുരസ്‌കാരം ഏറ്റുവാങ്ങി. അനേകം ശാസ്ത്രഗ്രന്ഥങ്ങളുടെ രചിയിതാവ്.

കരേന്‍ ഹെഡോക്: ഇരുപതുവര്‍ഷക്കാലമായി ഇന്ത്യയില്‍ ജീവിക്കുന്ന ഇവര്‍ കുട്ടികള്‍ക്കുള്ള നിരവധി പാഠപുസ്തകങ്ങളുടെയും മറ്റു പുസ്തകങ്ങളുടെയും ചിത്രീകരണം നിര്‍വഹിച്ചിട്ടുണ്ട്. അധ്യാപികയായും അധ്യാപകപരിശീലകയായും ഗ്രന്ഥകര്‍ത്താവായും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയില്‍ നിന്ന് ബയോഫിസിക്‌സില്‍ ഡോക്ടറേറ്റും പോസ്റ്റ്‌ഡോക്ടറല്‍ ബിരുദവും നേടിയിട്ടുണ്ട്.

The Author

Reviews

There are no reviews yet.

Add a review