അഗ്നിഹോത്രം
₹300.00 ₹270.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹300.00 ₹270.00
10% off
Out of stock
പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ
കെ.ബി. ശ്രീദേവി
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു
ധ്യാനപവേശമാണ് ‘അഗ്നിഹോത്രം’. ഒരേ പ്രാണ പ്രകാശത്താൽ വഴിനയിക്കപെട്ട, വ്യത്യസ്ത പന്ഥാവുകളിൽ പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം. ദേശമോ കുലമോ വർഗമോ വർണമോ അല്ല മനുഷ്യ മഹത്വത്തിനു നിദാനമെന്ന സത്യത്തെ മലനാടിന്റെ മനഃസാക്ഷിയിൽ നാരായമുനകൊണ്ട് കോറിയിട്ട പരമ്പരയുടെ കഥ. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ.ബി. ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടിബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുലപ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.