Book AGHORASIVAM
Book AGHORASIVAM

അഘോരശിവം

275.00 220.00 20% off

Out of stock

Author: Khader U.a Category: Language:   MALAYALAM
Specifications Pages: 248
About the Book

യു.എ. ഖാദര്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡും മലയാറ്റൂര്‍ അവാര്‍ഡും ലഭിച്ച കൃതി

വടക്കന്‍ മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന ഇതിലെ നാടന്‍ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി, സ്വന്തം മണ്ണിന്റെ ആഴങ്ങളില്‍ നിന്നുറയുന്ന വായ്ത്താരിയാണ്. അതില്‍ വിന്യസിക്കപ്പെടുന്ന മനുഷ്യര്‍ വന്യവും ദീനവുമായ സ്പര്‍ദ്ധകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോള്‍ത്തന്നെ അവര്‍ മണ്ണിനോട് ചേര്‍ന്നുനില്ക്കുന്നു. കഥകളുറങ്ങുന്ന പന്തലായിനി എന്ന തന്റെ ദേശത്തെ ആത്മാവില്‍ ഏറ്റവാങ്ങുകയാണ് കഥാകാരന്‍.

അവതാരിക: ഡോ.ഇ.വി. രാമകൃഷ്ണന്‍

The Author

1935ല്‍ ബര്‍മയില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. അഘോരശിവം, ഒരു പിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: ഫാത്തിമാ ബീവി. വിലാസം: ഭഅക്ഷരം', പോസ്റ്റ് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്.