Book AGAPPE
Book AGAPPE

അഗാപ്പെ

380.00 342.00 10% off

In stock

Author: ANN PALEE Category: Language:   MALAYALAM
ISBN: ISBN 13: 9789364870955 Publisher: DC Books
Specifications Pages: 318 Binding: NORMAL
About the Book

“ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില്‍ ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന്‍ ഈ നോവലില്‍. ഇതിനിടയില്‍ ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്‍ലിനും… നോവല്‍ വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്‍ലിന്റെയും കൂടെ ലണ്ടന്‍ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ…”

The Author

You're viewing: AGAPPE 380.00 342.00 10% off
Add to cart