Add a review
You must be logged in to post a review.
₹175.00
In stock
ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം
പരിഭാഷ: എന്‍.പി. സജീഷ്
പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 35 വര്‍ഷത്തോളം ദ സ്‌റ്റേറ്റ്‌സ്മാന്‍, ദ ഹിന്ദു എന്നീ പത്രങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ ദക്ഷിണ കൊറിയയുടെ ദ സോള്‍ ടൈംസിന്റെ ദക്ഷിണേഷ്യന്‍ എഡിറ്റര്‍. ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ ടൈംസ്, ദ വീക്ക്, പശ്ചിമേഷ്യയിലെ ഗള്‍ഫ് ടൈംസ്, ഗള്‍ഫ് ന്യൂസ്, ജപ്പാനിലെ ദ ജപ്പാന്‍ ടൈംസ്, ബ്രിട്ടനിലെ സ്‌ക്രീന്‍ ഇന്റര്‍നാഷണല്‍, സൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങി ആഗോളതലത്തിലുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. കാന്‍, വെനീസ്, ബെര്‍ലിന്‍, ടോക്യോ, ദൂവില്‍, മറോകെഷ്, ദുബായ് എന്നിവിടങ്ങളിലെയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെയും ചലച്ചിത്രമേളകള്‍ അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തുവരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ സിനിമയും ചെന്നൈയിലെ ലൊയോള കോളേജില്‍ ഇംഗ്ലീഷും പഠിപ്പിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മകനുമൊപ്പം ചെന്നൈയിലാണ് താമസം.
You must be logged in to post a review.
Reviews
There are no reviews yet.