Description
ആത്മാവിന്റെ ഏറ്റവും സ്വച്ഛമായ അവസ്ഥയെ കണ്ടെത്താനുള്ള വഴി നിര്‍ദ്ദേശിക്കുകയാണ് ആദ്ധ്യാത്മികധ്യാനപാഠങ്ങളിലൂടെ ശ്രീശ്രീ പരമഹംസയോഗാനന്ദ. അതിപ്രാചീനമായ യോഗാജ്ഞാനത്തെ ആധുനികകാലത്തിന്റെ ജ്ഞാനതൃഷ്ണ ശമിപ്പിക്കാനുതകുംവിധം ഇതില്‍ അവതരിപ്പിക്കുന്നു. ഇതിലെ ഓരോ വരിയും ശാന്തിയുടെയും പ്രപഞ്ചൈക്യത്തിന്റെയും ദിവ്യസ്‌നേഹത്തിന്റെയും പ്രഭ ചൊരിഞ്ഞുകൊണ്ട് അനുവാചകരെ സ്വയം തിരിച്ചറിവിലേക്കു നയിക്കുന്നു.
ആത്മാവിനെ ശാന്തമാക്കാന്‍ അതീന്ദ്രിയജ്ഞാനത്തെ യോഗാപാഠങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വകൃതിയുടെ ഹൃദ്യമായ മലയാളപരിഭാഷ





