ആത്മച്ഛായ
₹500.00 ₹400.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 0 Binding:
About the Book
ബംഗാളില്‍നിന്ന് ഇന്ത്യയുടെ മഹാനഗരങ്ങളിലൂടെയും അന്തരാളഗ്രാമങ്ങളിലൂടെയും തെരുവുകളിലൂടെയും തീവണ്ടിപ്പാതകളിലൂടെയും ആള്‍ക്കൂട്ടങ്ങളിലൂടെയും വിജനതകളിലൂടെയും കേരളത്തിലേക്ക് പതച്ചൊഴുകുന്ന കഥാപ്രവാഹമാണ് സുസ്മേഷ് ചന്ത്രോത്തിന്റെ ആത്മച്ഛായ.നാം ജീവിക്കുന്ന ദുരിതകാലത്തിന്റെയും അതില്‍ ജീവിതസമരം നടത്തുന്ന ഏകാന്തരായ സ്ത്രീപുരുഷന്മാരുടെയും അവര്‍ തേടുന്ന അര്‍ഥങ്ങളുടെയും ജീവന് നിറഞ്ഞ കഥകളാണ്
സുസ്മേഷ് പറയുന്നത്. രതി ഈ മനുഷ്യകഥാസാഗരത്തില്‍ വന്‍വല വീശുന്ന പ്രഭാവമാണ്. അത് കഥാനായകനും നായികയും സൂത്രധാരനും കോമാളിയുമാണ്. അമു എന്ന കൊച്ചുപെണ്‍കുട്ടിയുടെ അടിയിളകുന്ന പ്രപഞ്ചത്തിനു ചുറ്റും സുസ്മേഷ് മെനഞ്ഞെടുക്കുന്ന സുന്ദരവും സങ്കീര്‍ണവുമായ കഥാലോകം മലയാളനോവലില്‍ പുതിയ വായനാനുഭൂതി സൃഷ്ടിക്കുന്നു.- സക്കറിയ