ആരോ വിളിക്കുന്നുണ്ട്
₹130.00 ₹104.00 20% off
In stock
ഗ്രേസി
ഫ്ളാറ്റിനുള്ളിൽ, ചട്ടിയിൽ വെച്ചിരിക്കുന്ന കുള്ളൻ ആൽമരത്തിന്റെ സങ്കടം കേട്ട് ദുഃഖിച്ചിരിക്കുകയാണ് ആദിത്യൻ. അപ്പോഴാണ് അപ്പൂപ്പന്റെ, നാട്ടിൻപുറത്തെ വീട്ടിൽ പോകാമെന്ന് അമ്മ പറഞ്ഞത്. അങ്ങനെ പിറ്റേന്ന് അവൻ അപ്പൂപ്പന്റെ കൂടെ യാത്രയായി. അനക്കോണ്ടയെ ഓർമിപ്പിക്കുന്ന തീവണ്ടിയും അപ്പൂപ്പന്റെ വീട്ടിലെ മാവിലിരിക്കുന്ന അണ്ണാനും കാക്കയും അവനോടു സംസാരിച്ചു. കുഴിയാനയും വവ്വാലും പച്ചനിറമുള്ള പാമ്പും അവന്റെ ചങ്ങാതിമാരായി. മനുഷ്യർ പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കാണിക്കുന്ന ദ്രോഹത്തെക്കുറിച്ചാണിവർ പറഞ്ഞത്. സഹജീവിസ്നേഹത്തിന്റെ പാഠങ്ങൾ അവൻ മനസ്സിലാക്കുകയായിരുന്നു. ഒടുവിൽ തിരികെ പോകാറായപ്പോൾ കുഞ്ഞേ എന്ന് ഒരു വിളി കേട്ടു. അതെ ആദിത്യനെ ആരോ വിളിക്കുന്നുണ്ട്.
അവധിക്കാലമാസ്വദിക്കാൻ ചിരിവെയിലും കണ്ണീർമഴയും കലർന്ന നാട്ടിൻപുറത്തെത്തിയ ആദിത്യൻ എന്ന കുട്ടിയുടെ കഥയിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കുട്ടികൾക്കു നല്കുന്ന പ്രകൃതിസ്നേഹത്തിന്റെ പാഠം.