₹180.00 ₹153.00
15% off
In stock
ആധുനികതയുടെ കാലം മലയാളത്തില്‍ സാദ്ധ്യമാക്കിയ കാവ്യകാലത്തുനിന്ന് അര്‍ത്ഥപൂര്‍ണ്ണമായ ഒരു വഴിനടത്തമുണ്ടായതിനുശേഷം വീണ്ടും ആ കാലത്തിന്റെ അനുയോജ്യമായൊരു തുടര്‍ച്ചയുടെ സാദ്ധ്യതകള്‍ ആരായാന്‍ ഈ കവിതകള്‍ പ്രേരിപ്പിക്കുന്നു.
-ഒ.പി. സുരേഷ്
തിരിഞ്ഞുനടക്കലിന്റെ പുതിയ കാലത്ത് പിന്തിരിയാന്‍ വഴികാണാതെ നിന്നുപോയവന്റെ ആത്മസംഘര്‍ഷങ്ങള്‍. പ്രതീക്ഷയുടെയും പ്രണയത്തിന്റെയും തുരുത്തുകളില്‍ നിന്നുകൊണ്ടൊരു ധ്യാനം. നിറംകെട്ട ജീവിതങ്ങളില്‍നിന്നും നിറപ്പകിട്ടുള്ള സ്വപ്നങ്ങള്‍ നെയ്‌തെടുക്കാനുള്ള കവിതയുടെ അജയ്യമായ അതിജീവനശേഷിയെ ഉദ്‌ഘോഷിക്കുന്ന നാല്‍പ്പതില്‍പ്പരം കവിതകള്‍.
ചിത്രീകരണം: ഗൗതം രവീന്ദ്രന്‍ താനൂര്‍