ആദ്യകാല സ്വാതന്ത്ര്യസമരപോരാളികൾ കുട്ടികൾക്ക്
₹210.00 ₹178.00
15% off
In stock
ചരിത്രപഠനമെന്നത് കേവലം വസ്തുതകളെ അറിഞ്ഞിരിക്കല്‍
മാത്രമല്ല, അതു പഠിതാക്കളുടെ അന്വേഷണത്വരയെ ഉത്തേജിപ്പിക്കുന്നതും മറഞ്ഞിരിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ തിളക്കത്തോടെ വെളിച്ചത്തിലേക്ക് എത്തിക്കാന്‍
സഹായിക്കുന്നതും ആയിരിക്കേണ്ടതുണ്ട്. ഓഷിന്‍ എന്ന
കുഞ്ഞിന്റെ വിഭ്രമാത്മകസ്വപ്നങ്ങളിലൂടെ കടന്നുവരുന്ന ഈ ചരിത്രനായികാനായകന്മാര്‍ കുഞ്ഞുങ്ങളിലെ അന്വേഷണത്വരയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുമെന്ന് പ്രത്യാശിക്കുന്നു.
-കെ. സഹദേവന്‍
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പോരാടി ജീവത്യാഗം ചെയ്ത ആദിവാസി സ്വാതന്ത്ര്യസമരപോരാളികളായ താംത്യാ ഭീല്‍,
കാലുഭായ് ഭീല്‍, ബാജിറാവ്, ബിര്‍സ മുണ്ട, ഹോന്യ കേംഗ്ലേ, ഖാജ്യാ നായ്ക്ക്, രാംജി ഭാംഗ്‌രാ, ചന്ദ്രയ്യ, ഭാഗോജി നായ്ക്ക്, ബാപ്പുറാവ്, റാണി ഗായ്ഡിന്‍ലു, വൃധു ഭഗത്, തീര്‍ത്ഥ് സിങ്, തില്‍ക്കാ മാഝി, തലയ്ക്കല്‍ ചന്തു…
ചരിത്രത്തിലോ സ്വാതന്ത്ര്യസമരപഠനങ്ങളിലോ വീരകഥകളിലോ സ്ഥാനം ലഭിക്കാതെ മറഞ്ഞുപോയ ധീരസമരനായകന്‍മാരെ
കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി
ചിത്രീകരണം
ഷജില്‍കുമാര്‍ കെ.എം.
ആദ്യ ബാലസാഹിത്യകൃതി മഴയത്തിന് പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചു. ക്രിസ്തുമസ് കഥകളുടെ സമാഹാരമായ ആകാശവിളക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നൊരോണനാളില്‍ (ടെലിഫിലിം), അക്ഷരവിദ്യ, യേശുമാമന്‍, നാട്ടറിവ് കുട്ടികള്‍ക്ക്, കവികളുടെ ജീവചരിത്രം, അപ്പാച്ചിമടയിലെ അപ്പൂപ്പന്‍താടികള്‍, വെണ്ണിലാവിന്റെ കരച്ചില്‍, കേരളയാത്ര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. തോരണം, അക്ഷരക്കൂട്ടം എന്നീ പേരുകളില്‍ കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ഇ.എച്ച്.എസ്.എസ്. മാന്നാനം, കോട്ടയം, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എറണാകുളം, ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തൊടുപുഴ തുടങ്ങിയ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. കൂടാതെ കുട്ടികള്‍ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവ. പ്രോജക്ട് 'ചൈല്‍ഡ് ലൈനി'ന്റെ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്ററായിരുന്നു. ഇപ്പോള്‍ മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനാണ്. വിലാസം: ഉണ്ണി അമ്മയമ്പലം, ചോഴിയക്കോട് പി.ഒ. തിരുവനന്തപുരം - 691317. ഫോണ്‍: 9447367077. ഇ-മെയില്‍ anunni_ann@yahoo.co.in









