ആദിമ ഇന്ത്യക്കാർ
₹350.00 ₹297.00 15% off
In stock
ടോണി ജോസഫ്
നമ്മുടെ പൂർവികരുടെ കഥ
നാം എവിടെനിന്നുവന്നുവെന്ന കഥ
ഇന്ത്യക്കാരായ നാം ആരാണ്?
എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?
‘അനാദികാലം മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാ’ണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് – ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതക ശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.
ഹാരപ്പൻ നിവാസികൾ ആരായിരുന്നു?
‘ആര്യന്മാർ’ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?
ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരിൽനിന്ന് ജനിതകപരമായി വ്യത്യസ്തരാണോ?
പട്ടികവർഗ്ഗക്കാർ ജനതയുടെ മറ്റുവിഭാഗങ്ങളിൽനിന്ന് ജനിതകപരമായി വേറിട്ടുനിൽക്കുന്നവരാണോ?
ഈ പുസ്തകത്തിന്റെ സാധുത കൂടുതലായും ആശ്രയിക്കുന്നത് അടുത്തകാലത്തു നടന്നിട്ടുള്ള ഡി എൻ എ ഗവേഷണങ്ങളെയാണ്. എങ്കിലും പുരാവസ്തുപരമായും ഭാഷാപരമായു മുള്ള തെളിവുകളെയും അവതരിപ്പിക്കുന്നുണ്ട് – വായനാസുഖം നൽകുന്ന രസകരമായ
ശൈലിയിൽ തന്നെ. ആദിമ ഇന്ത്യക്കാർ എന്ന അതീവ പ്രസക്തമായ ഈ കൃതി ആധുനിക ഇന്ത്യക്കാരുടെ വംശപൈതൃകത്തെക്കുറിച്ചുള്ള ചില വൃത്തികെട്ട തർക്കങ്ങളെ ആധികാരികമായും ധൈര്യത്തോടെയും അസാധുവാക്കുന്നുണ്ട്. ഇന്ത്യൻ ജനസമൂഹം അതിന്റെ ഇന്നുള്ള ഘടനയിൽ എത്തിച്ചേർന്നതെങ്ങനെ എന്നുമാത്രമല്ല ഈ പുസ്തകം കാണിച്ചുതരുന്നത്, നാം ആരാണെന്നതിന്റെ അനിഷേധ്യവും അതിപ്രധാനവുമായ ഒരു സത്യവും അത് വെളിപ്പെടുത്തുന്നുണ്ട്.
നാം എല്ലാവരുംതന്നെ കുടിയേറിവന്നവരാണ്
നാം എല്ലാവരും തമ്മിൽക്കലർന്നവരുമാണ്
വിവർത്തനം: പ്രസന്ന കെ. വർമ്മ