- View cart You cannot add that amount to the cart — we have 1 in stock and you already have 1 in your cart.
₹499.00 ₹449.00
10% off
Out of stock
ഹൈന്ദവതയുടെ ഏറ്റവും മഹാനായ ചിന്തകൻ
പവൻ കെ. വർമ
എന്താണ് ബ്രഹ്മൻ? എന്താണ് ആത്മനുമായി അതിനുള്ള ബന്ധം? എന്താണ് ഒരു വ്യക്തിക്ക് പ്രപഞ്ചത്തിലുള്ള സ്ഥാനം? യഥേഷ്ടം രൂപപ്പെടുത്തിയെടുക്കാവുന്ന ഒരു ദൈവവും ആരാധനാചാര രീതികളുമാണോ മോക്ഷത്തിലെത്താനുള്ള ഏക പാത? അദ്ധ്യാത്മികവും തത്വശാസ്ത്രപരവുമായ ലോകവുമായി ഒരു മനുഷ്യൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാതിക്ക് പ്രാധാന്യമുണ്ടോ? ഹൈന്ദവതയെ പുനരുജ്ജീവിപ്പിക്കുകയും ഉപനിഷദിക ഉൾക്കാഴ്ചകൾക്ക് കണിശമായ ഘടനയുള്ളതും സൗന്ദര്യം നിറഞ്ഞതും പ്രചോദനാത്മകവും ആകർഷണീയവുമായ ഒരു തത്വശാസ്ത്രദർശനം നല്കുകയും ചെയ്ത വിശുദ്ധനായ ഒരു മനുഷ്യനെ കുറിച്ചുള്ള അന്യാദൃശമായ ഈ വിവരണത്തിൽ കാലാതീതമായ അത്തരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വ്യക്തതയോടു കൂടി സ്പഫുരിക്കുന്നു.
ജഗദ്ഗുരു ആദിശങ്കരാചാര്യർ (ക്രിസ്തുവർഷം 788-820) കേരളത്തിൽ ജനിക്കുകയും കേദാർനാഥിൽ മരിക്കുകയും പരമമായ സത്യത്തിനു വേണ്ടിയുള്ള തന്റെ അന്വേഷണത്തിൽ ഇന്ത്യയിൽ നെടുനീളത്തിൽ യാത്രചെയ്യുകയും ചെയ്തു. മുപ്പത്തിരണ്ടു വർഷം മാത്രം നീണ്ടുനിന്ന ചുരുങ്ങിയ ഒരു ജീവിതകാലയളവിൽ, ശങ്കരാചാര്യർ ഹൈന്ദവതയെ പുനരുജ്ജീവിപ്പിച്ചുവെന്നു മാത്രമല്ല, ശൃംഗേരിയിലും ദ്വാരകയിലും പുരിയിലും ജോഷിമഠിലും മഠങ്ങൾ സ്ഥാപിച്ചതിലൂടെ അതിന്റെ നിലനില്പിനാവശ്യമായ സംഘടനസംവിധാനം സൃഷ്ടിക്കു കയും ചെയ്തു.
വളരെയേറെ ശ്രദ്ധയോടെ ഗവേഷണം നടത്തി അദ്ദേഹത്തിന്റെ ജീവിതത്തെയും തത്വദർശനത്തെയും സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളെയും ഉൾക്കൊള്ളിക്കുന്ന വിവരണമാണ് ആദിശങ്കരാചാര്യർ: ഹൈന്ദവതയുടെ ഏറ്റവും മഹാനായ ചിന്തകൻ. വായനസുഖം പകരുന്ന ഈ പുസ്തകം (ശങ്കരാചാര്യരുടെ പ്രധാന കൃതികളുടെ തിരഞ്ഞെടുത്ത സമാഹരണവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു) അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഇന്ന് സമകാലിക ശാസ്ത്രം നല്കുന്ന അത്ഭുതപ്പെടുത്തുന്ന ആധികാരികതയും പരിശോധിക്കുന്നുണ്ട്. എല്ലാ ആശയവാദങ്ങളിലും അഭിരമിക്കുന്നവർ വായിച്ചിരിക്കേണ്ട ഈ പുസ്തകം ഹൈന്ദവതയുടെ അടിസ്ഥാന ദർശനം വായനക്കാരെ ഓർമ്മിപ്പിക്കുകയും ആ ദർശനം എങ്ങനെ അതിനെ ലോകത്തിലെ ഏറ്റവും സജീവവും ഊർജ്ജസ്വലവുമായ മതങ്ങളിലൊന്നാക്കിത്തീർത്തുവെന്നു കാണിച്ചുതരികയും ചെയ്യുന്നു.
വിവർത്തനം: സെനു കുര്യൻ ജോർജ്