Add a review
You must be logged in to post a review.
₹190.00 ₹171.00 10% off
Out of stock
പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍, അപുവിന്റെ സ്‌കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. നഗരവാസത്തിനിടയില്‍ ദാരിദ്ര്യത്തോടൊപ്പം മനു ഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അവനു മല്ലിടേണ്ടി വരുന്നു. ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള ആരോഗ്യകരമായ ദര്‍ശനമാണ് പഥേര്‍പാഞ്ചാലി നല്കുന്നതെങ്കില്‍ അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കൂടി കരുത്തും കാന്തിയുമാര്‍ജ്ജിക്കുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവലുകള്‍ പഠിപ്പിച്ചുവരുന്നു.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
ബംഗാളിസാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരന്‍. കല്‍ക്കത്തയിലെ മുരതിപൂര്‍ ഗ്രാമത്തില്‍ 1894ല്‍ ജനിച്ചു. അധ്യാപകനായിരുന്നു. 1922 മുതല്‍ എഴുതിത്തുടങ്ങി. അമ്പതോളം കൃതികളുടെ രചയിതാവ്. പഥേര്‍പാഞ്ജലി, അപരാജിതോ എന്നീ നോവലുകളില്‍നിന്നാണ് സത്യജിത് റായ് പഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങള്‍ രചിച്ചത്. പഥേര്‍ പാഞ്ജലി'യുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1950ല്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.