Add a review
You must be logged in to post a review.
₹140.00 ₹126.00
10% off
In stock
‘ആത്മന്‍ കളവു പോയത് തിരയുകയാണെന്ന നാട്യത്തില്‍ ഏതു രാജ്യത്തും എക്കാലത്തും പരാനഭുക്കുകളുടെ ഒരു വന്‍പട തന്നെയുണ്ട്. നടന്നു നടന്ന്, മുണ്ട് മണ്ണിന്റെ നിറമായി താടി വളര്‍ന്നു. ഉടുമുണ്ടിന്റെ നിറം രണ്ടുംകെട്ട കൂട്ടത്തിലായപ്പോള്‍ ഒരു രസികന് തോന്നി എന്നാല്‍ എന്തുകൊണ്ട് ഇവന് ശകലം ആത്മീയത കൊടുത്തുകൂടാ എന്ന്…
കാവിക്കാരുടെ സംഘം കുന്നുപോലെ പെരുകി”…
സര്‍ഗാത്മകമായ ഔദ്ധത്യത്തില്‍ നിന്ന് മലയാളത്തിന്റെ കോമിക് ജീനിയസ്സ് വി.കെ.എന്‍ സൃഷ്ടിക്കുന്ന വാങ്മയ കാരിക്കേച്ചര്‍. ആത്മീയത അസാദ്ധ്യമാക്കുന്ന ജീവിതമേഖലകള്‍ തുറന്നുവയ്ക്കുന്നു- കാവി
ആത്മീയവാദത്തിന്റെ കാപട്യങ്ങള്‍ക്കു നേരെ ഉയര്‍ന്നു ചിരിക്കുന്ന ‘ആത്മന്‍’ സമകാലീന രാഷ്ട്രീയ സാമൂഹ്യതലങ്ങളെ ചരിത്രബോധത്തോടെ സമീപിക്കുന്നു. ഉന്നതജ്ഞാനിയായ ഒരു ‘ചാക്യാര്‍ ചരിത്രം കൊണ്ട് വര്‍ത്തമാനത്തെയും വര്‍ത്തമാനംകൊണ്ട് ചരിത്രത്തെയും തെറ്റിച്ചു വായിക്കുന്ന മലയാള മാണ് ഈ കൃതി.
You must be logged in to post a review.
Reviews
There are no reviews yet.