Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
Out of stock
വിജയം കൊയ്ത് കര്‍ഷകരുടെ അനുഭവകഥകള്‍ .
കാര്‍ഷികരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു കൈപ്പുസ്തകം.
ഭൂമിയുടെ രസതന്ത്രത്തില്‍ കര്‍ഷകരുടെ പേരുകള്‍ ആരും ഓര്‍ക്കാറില്ല. ലോക സംസ്‌കാരങ്ങളില്‍ ഭക്ഷണത്തിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും അതിനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ തിരസ്‌കരിക്കപ്പെട്ടു. സംസ്‌കാരചിഹ്നങ്ങളായി ഉദ്ഖനനം ചെയ്യപ്പെട്ടുകിട്ടിയ ചില ഏടുകളില്‍ കൃഷിയുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ ലഭ്യമായതോടെ അവിടെയും കൃഷിയുണ്ടായിരുന്നുവെന്നു മനസ്സിലായി. ആര്, എങ്ങനെ കൃഷി ചെയ്തുവെന്ന് അതിലൊന്നും കണ്ടുകിട്ടിയില്ല. എങ്കിലും മനുഷ്യപരിഷ്‌കൃതിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൃഷിയിലും മാറ്റമുണ്ടായി.
ആ മാറ്റങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തു. അതിന് രേഖകള്‍ ലഭ്യമാണ്. അതില്‍ സംസ്‌കാരത്തിന്റെയും മാനവികവളര്‍ച്ചയുടെയും ചരിത്രമുണ്ട്. ആ രേഖപ്പെടുത്തലുകളുടെ സൂക്ഷ്മതലങ്ങള്‍ ജീവിതത്തിനു പുതിയ വ്യാകരണങ്ങളുണ്ടാക്കുമ്പോള്‍ തലമുറകള്‍ക്ക് അതില്‍നിന്ന് ഒഴിഞ്ഞുനില്ക്കുവാന്‍ കഴിയില്ല. നമ്മുടേതായ അടയാളപ്പെടുത്തലുകള്‍ അതുകൊണ്ടുതന്നെ വേണ്ടിവരും. ആ നിലയ്‌ക്കൊരു അന്വേഷണമാണ് നൂറ്റൊന്നു വിജയഗാഥകള്‍. നൂറ്റൊന്നു കര്‍ഷകരെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ കര്‍ഷകരെയാണ് പരിചയപ്പെടുത്തുന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ പി.കെ. ബാവയുടെയും മീരാഉമ്മയുടെയും മകനായി ജനിച്ചു. 2001-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം പശ്ചിമ ബംഗാളില്‍ മിഡ്‌നാപ്പൂര്‍ അസി. കളക്ടര്‍, ബാരക്ക്പൂര്‍ സബ് കളക്ടര്‍. സൗത്ത് 24 പര്‍ഗനാസ് ജില്ലാ അഡീഷണല്‍ കളക്ടര്‍, ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായിരുന്നു. 2009 മുതല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മാറാട് പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിച്ച 'സ്പര്‍ശം' (ടജഅഞടഅങ) പദ്ധതി, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്ന 'സ്വാഭിമാന്‍' പദ്ധതി, 'നിര്‍മാണ്‍' മണല്‍ ഓണ്‍ലൈന്‍ വിതരണസംവിധാനം, കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ ആരംഭിച്ച ങഅജ പദ്ധതി എന്നിവ ശ്രദ്ധേയങ്ങളാണ്. 2007-ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബ്രിട്ടീഷ് ചീവനിങ് സ്‌കോളര്‍ഷിപ്പ്, 2009, 2010 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാറിന്റെ സംസ്ഥാന ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ്, 2010-ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൗത്ത് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും മികച്ച ജില്ലാ വരണാധികാരിക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ഇശല്‍, ഹയ മറിയം.
You must be logged in to post a review.
Reviews
There are no reviews yet.