Mathrubhumi Books

Availability: In Stock

അശുഭദിനം

₹170.00 ₹144.00 15% off

Author: DEVADAS V M Category: Language:   MALAYALAM
ISBN 13: 9789376881611 Edition: 1 Publisher: Mathrubhumi
Pages: 119 Binding: NORMAL
The Author
DEVADAS V M

Description

വേട്ടയാടിവന്ന സംഘത്തെ വെട്ടിച്ച് നൂറടിയോളം പൊക്കമുള്ള ലൈറ്റ്ഹൗസിനു മുകളില്‍നിന്ന് താഴേക്കു ചാടി പൂച്ചക്കാലില്‍ വീണ് രക്ഷപ്പെടുന്ന അയ്യപ്പന്‍… രോഗപീഡകൊണ്ട് ആകെ അവശയായ അമ്മയെ സ്വന്തം കൈകൊണ്ട് ദയാവധത്തിനു വിധേയമാക്കിയെന്ന് പ്രിയ എന്ന സ്ത്രീ കുറ്റസമ്മതം നടത്തുന്നതോടെ സന്ദേഹത്തിന്റെ നാല്‍ക്കവലയില്‍ പെട്ടുപോകുന്ന അന്വേഷണോദ്യോഗസ്ഥനായ ആല്‍ബര്‍ട്ട്… ഓട്ടന്‍തുള്ളല്‍ പഠിക്കാന്‍ കലാമണ്ഡലത്തിലെത്തിയ ബോറിസ് എന്ന സായിപ്പില്‍നിന്ന് കലാശം കണ്ണന്‍ എന്ന വെടിക്കെട്ടുകാരന്റെ കൂടെയെത്തുന്ന, അനിഷ്ടം തോന്നിയാല്‍ പോറ്റിവളര്‍ത്തിയവന്റെ പണ്ടംപോലും കടിച്ചുതുപ്പുന്ന പാവ്‌ലോവ് എന്ന റോട്ട്‌വീലര്‍ പട്ടി… തുടങ്ങി ദേവദാസ് വി.എമ്മിന്റെ അശു എന്ന നോവലിലെ പല കഥാപാത്രങ്ങളും കടന്നുവരുന്ന അശുഭദിനം, പാവ്‌ലോവ് എന്ന പട്ടി, കൂടിക്കാഴ്ചകള്‍, പൊന്നാനി ലൈറ്റ്ഹൗസ്, കെട്ടുകഥ എന്നിങ്ങനെ അഞ്ചു രചനകള്‍.

ഒരു നോവലില്‍നിന്ന് പല ദിശകളിലേക്ക് ഒഴുകിപ്പരന്ന് രൂപംകൊള്ളുന്ന കൗതുകവും വിസ്മയവും നിറഞ്ഞ അഞ്ചു കഥകള്‍

Book_ASHUBHADINAM
You're viewing: ASHUBHADINAM ₹170.00 ₹144.00 15% off
Add to cart
Shopping cart close