Description
എല്ലാ ദൃശ്യകലകളും സാധാരണക്കാരന്റെ കലയാണ്. അതായത്, ജനകീയകല. മനുഷ്യഭാവനയില്‍ ഉടലെടുത്തിട്ടുള്ള എല്ലാ കലാരൂപങ്ങളുടെയും സമഞ്ജസസമ്മേളനമായ നാടകം എന്ന അതിമഹത്തായ കലാരൂപവും നൂറുശതമാനം ജനകീയകലയാണ്. അത് നാടകത്തിന്റെ നടപടിക്രമങ്ങള്‍ക്കു നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന നിരൂപകര്‍ക്കു വേണ്ടിയല്ല, സഹൃദയരായ സാമാജികര്‍ക്കു വേണ്ടിയാണ്; അവര്‍ക്കു വേണ്ടി മാത്രം…
നാടകം എന്ന കലാരൂപത്തെ മുന്‍നിര്‍ത്തി, സാഹിത്യം, സിനിമ, രാഷ്ട്രീയം, മതം… തുടങ്ങി ഒട്ടേറെ മേഖലകളെക്കുറിച്ചുള്ള നിശിതമായ അഭിപ്രായങ്ങളും കണ്ടെത്തലുകളും വിമര്‍ശനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പതിനേഴു രചനകള്‍.
എന്‍.എന്‍. പിള്ളയുടെ ലേഖനങ്ങളുടെ സമാഹാരം




