Description
ബഹിരാകാശ ഗവേഷണത്തിന് അത്യാവശ്യമായ നിരവധി വസ്തുക്കളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട രണ്ടു ഡസനിലേറെ പേറ്റന്റുകളുടെ ഉടമയായ ഡോ. സി.പി. രഘുനാഥന് നായര്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ മൂന്നര പതിറ്റാണ്ടു പ്രവര്‍ത്തിച്ച ശേഷമാണ് സര്‍വീസില്‍നിന്നും പിരിഞ്ഞത്… ഗഹനമായ സാങ്കേതികവിഷയങ്ങള്‍ പുസ്തകങ്ങളായും ലേഖനങ്ങളായും അദ്ദേഹം സ്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്ന രീതിയിലാണ് എഴുതുന്നത്. അത്തരം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിന്റെ ശാസ്ത്രസാഹിത്യത്തിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.
– ഡോ. എസ്. സോമനാഥ്
ദരിദ്രമായ ജീവിതാവസ്ഥകളോട് പടപൊരുതി ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോയിലെത്തിച്ചേര്ന്ന ഒരു ശാസ്ത്രജ്ഞന്റെ പ്രചോദനാത്മകമായ കുറിപ്പുകള്‍



