Description
കടലില്‍ പുഷ്പകവിമാനമിറങ്ങി, കാത്തുനിന്നിരുന്ന ഗന്ധര്‍വ്വപാണ്ടിയില്‍ കയറി കടല്‍ കടന്ന,് സന്തതസഹചാരികളായ നാലു നായ്ക്കള്‍ക്കൊപ്പം, കള്ളുപുതഞ്ഞ തെങ്ങുകള്‍ നോക്കി നോക്കി തളാപ്പില്‍ വന്നെത്തിയ രക്ഷകനും ശിക്ഷകനുമായ ചെത്തുമുത്തപ്പന്റെ കഥ. ഒപ്പം, ചെത്തുമുത്തപ്പന്റെ തല്‍സ്വരൂപമാണെന്നു സ്വയം സങ്കല്പിച്ച് കള്ളുചെത്തിലും വൈദ്യത്തിലും മാത്രം മുഴുകി ജീവിതം നഷ്ടപ്പെട്ടുപോകുന്ന മാക്കോതയുടെ സന്തോഷസന്താപങ്ങളിലൂടെ, മാനസികസംഘര്‍ഷങ്ങളിലൂടെ, ഒരു വലിയ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തിന്റെ അര്‍ത്ഥവും നിരര്‍ത്ഥകതയും നേരുംപൊരുളും അനുഭവിപ്പിക്കുന്ന രചന.
മനോഹരന്‍ വി. പേരകത്തിന്റെ ഏറ്റവും പുതിയ നോവല്‍





