Description
”ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തിനു കീഴിലെ കുന്നിനു താഴത്ത് ഇരുവരും മൂവരും ലോകര്സംഘത്തില്നിന്നും കതിന പൊട്ടിയ നേരത്താണ് പയ്യംവീട്ടിലെ ഓമന എന്നെ പെറ്റിട്ടത്.” ഈ വാക്യത്തില്‍നിന്നാണ് ഓര്‍മ്മ ആരംഭിക്കുന്നത്. ‘നമ്മളൊന്ന് ആഗ്രഹിച്ചാല്‍ ദുരിതമലകളേറെയുണ്ടായാലും ഒരിക്കല്‍ ആ വഴിയില്‍ നമ്മള് എത്തിച്ചേരും’ എന്ന ദര്‍ശനത്തിന്റെ അനുഭവാഖ്യാനം കൂടിയാകുന്നു ‘മറിമായമില്ലാത്ത ഓര്‍മ്മകള്‍.’ ഈ ഓര്‍മ്മകള്‍ നിങ്ങളെ ചിരിപ്പിക്കും, വിഷമിപ്പിക്കും, ഓര്‍മ്മിപ്പിക്കും. അതിനൊപ്പം ആത്മധൈര്യത്തിന്റെ പാഠവും പകര്‍ന്നാടുമെന്ന് തീര്‍ച്ച.
-പി.വി. ഷാജികുമാര്‍
മരണത്തിലേക്കുപോലും സഞ്ചരിച്ചേക്കാവുന്ന ജീവിതവഴികളെ നിഷ്കളങ്കമായ ചിരികൊണ്ടു നേരിട്ട ഒരു കലാകാരന്റെ അനുഭവകഥ



