Description
ഉന്മാദവും കവിതയും എന്റെ ജീവിതത്തിലേക്ക് ഒരേ നേരമാണ് പ്രവേശിച്ചത്. ഉന്മാദം എന്നെ കവിതയിലേക്കുണര്ത്തുകയോ, കവിത അനിര്‍വ്വചനീയമായ ഉന്മാദങ്ങളില് വീണ്ടും വീണ്ടും ആഴാന്‍ പ്രേരിപ്പിക്കുകയോ ചെയ്തു… ആത്മനിഷ്ഠമായ വെളിപാടോ തത്ത്വശാസ്ത്രത്തിലൂടെയുള്ള എത്തിച്ചേരലോ ആണ് സത്യം എന്നാണ് അന്നു തോന്നിയിരുന്നത്. ഈ രണ്ടു തീക്ഷ്ണവ്യഗ്രതകളും തലച്ചോറില്‍ കിളിര്ത്തുനില്ക്കേ, സമൂഹത്തിലെ പലതും കപടവും അസംബന്ധവുമായി തോന്നി…
അതിരുവിട്ട ചിന്തയും ഭാവനാലോകവുമായി മാരകമായ സ്വാതന്ത്ര്യത്തോടെ അലഞ്ഞുനടന്ന നാടോടിജീവിതകാലം. മഹാജ്ഞാനികളുടെ തത്ത്വശാസ്ത്രങ്ങള്‍ തലയിലേറ്റി ഏകാന്തവഴികളിലൂടെ തികഞ്ഞ നിഷേധിയായി നടന്ന ഉന്മാദകാലം. നൂറായിരം എഴുത്തുകാരും ഗായകരും ചിത്രകാരന്മാരുമെല്ലാം ബോധത്തില്‍ എന്നെന്നേക്കുമായി പാര്പ്പുതുടരുന്ന സര്ഗ്ഗാത്മകകാലം… ഇങ്ങനെ പല പല കാലങ്ങളിലൂടെയോ ഒരേ കാലത്തെ പല പല അവസ്ഥകളിലൂടെയോ കടന്നുവരുന്ന ഒരു കവിയുടെ ഓര്‍മ്മകളിലൂടെയുള്ള ഗൃഹാതുരസഞ്ചാരം.
പി.എ. നാസിമുദ്ദീന്റെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം



