Mathrubhumi Books

Availability: In Stock

ഹൃദയാരോഗ്യം

₹290.00 ₹246.00 15% off

Author: ARIF ALI KOLETHEKKAT Category: Language:   MALAYALAM
ISBN 13: 9789376881710 Edition: 1 Publisher: Mathrubhumi
Pages: 183

Description

യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി നമുക്കുള്ളില്‍ വളരുന്നതാണ് ഹൃദയാരോഗ്യത്തെ അപകടപ്പെടുത്തുന്ന ആരോഗ്യവ്യതിചലനങ്ങള്‍ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പൊതുവേ വിളിക്കപ്പെടുന്ന അടിയന്തരരോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ അഥവാ, എത്ര സൗമ്യവും നിര്‍ദ്ദോഷവുമെന്നപോലെ അതു പ്രത്യക്ഷപ്പെടാം, എന്താണ് അതിന്റെ പുറകിലെ ശരീരശാസ്ത്രം, ഏതെല്ലാം പരിശോധനകളിലൂടെ അതുറപ്പിക്കാം, എന്താണ് അടിയന്തരചികിത്സാരീതികള്‍, എങ്ങനെയായിരിക്കണം അതിനു ശേഷമുള്ള ജീവിതം-ഇവയെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. ചില അദ്ധ്യായങ്ങളില്‍ ചോദ്യോത്തരരൂപത്തില്‍ വരുന്ന ഇത്തരം സംവാദങ്ങള്‍ സാധാരണക്കാരന് അസുഖത്തിന്റെ വിശദാംശങ്ങള്‍ കൃത്യമായി ഗ്രഹിക്കാനാവുംവിധമാണുതാനും.
-ഡോ. ഖദീജാ മുംതാസ്

രോഗം വന്നശേഷം എന്തു ചെയ്യണം എന്നതിലുപരി, ഹൃദയാരോഗ്യം വരാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിനാണ് ഈ പുസ്തകം മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത് രോഗികള്‍ക്കു മാത്രമല്ല, ആരോഗ്യവാന്മാര്‍ക്കും ഒരുപോലെ പ്രസക്തമാണ്.
-ഡോ. പി. ഗോപികുമാര്‍

ഹൃദയാഘാതത്തെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍, നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍, കൃത്യമായ ശാസ്ത്രീയമായ അറിവുകള്‍ തുടങ്ങിയ വസ്തുതകള്‍ പ്രവാസജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന പുസ്തകം.

Book_HRIDAYAROGYAM
You're viewing: HRIDAYAROGYAM ₹290.00 ₹246.00 15% off
Add to cart
Shopping cart close