Description
കൊഴുക്കുള്ളി എന്നൊരു ദേശം. അവിടെ സൃഷ്ടിസ്ഥിതിസംഹാരകരെപ്പോലെ കുഞ്ചിരുത, കുറുമ്പ, കുഞ്ഞൂട്ടി എന്നിങ്ങനെ മൂന്നു പെണ്ണുങ്ങള്. അമരത്വം നേടിയവര്‍. അവര്‍ നിശ്ചയിക്കുന്ന നാടിന്റെ നിയമങ്ങള്‍. യക്ഷിയെയും ഒടിയനെയും ആവാഹിച്ച് വശത്താക്കിയവര്‍. നായയായും കരിമ്പുലിയായും നാട്ടിലിറങ്ങി പ്രതികാരം തീര്‍ക്കുന്നവര്‍. കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍, ആത്മഹത്യ ചെയ്യുന്ന ഗര്‍ഭിണികള്‍. കാക്കയും പൂച്ചയും തിന്നുതീര്‍ക്കുന്ന ആണുങ്ങള്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും കല്ലായി മുളച്ചുപൊന്തിയവരും യക്ഷിയും ഒടിയനും മന്ത്രവാദവും കൂടോത്രവും ഒടിവിദ്യയും കൂടിക്കലരുന്ന വിഭ്രാത്മകലോകം. കെട്ടുകഥകളും നാടോടിക്കഥകളും പുതുരൂപത്തില്‍ പൊലിപ്പിച്ചെടുത്ത ‘കരാളി.’ കഥപറച്ചിലിന്റെ വിസ്മയം തീര്‍ക്കുന്ന മാജിക്കല്‍ റിയലിസം. നാം അറിയാതെ അകപ്പെട്ടുപോകുന്ന ഒരു നിഗൂഢസ്ഥലിയാണ് ‘കരാളി.’
-ബെന്യാമിന്
ഭാഷയുടെ മാന്ത്രികതയും മാജിക്കല്‍ റിയലിസത്തിന്റെ സൗന്ദര്യവും പഴങ്കഥകളുടെ ചെത്തവും ചൂരും ഒരുപോലെ അനുഭവവേദ്യമാക്കുന്ന നോവല്‍





