Description
അസാദ്ധ്യമായതെല്ലാം ഒഴിവാക്കിയശേഷം അവശേഷിക്കുന്നത്, എത്ര അസംഭവ്യമായി തോന്നിയാലും, അത് സത്യമല്ലാതെ മറ്റൊന്നാകില്ല.
– ഷെര്‍ലക് ഹോംസ്, ദ സൈന്‍ ഓഫ് ഫോര്‍
ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കെ എമില്‍ ഒരു അപരിചിതന്റെ വഞ്ചനയ്ക്ക് ഇരയാകുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പണം കാണാനില്ല. ഒരു പരിചയവുമില്ലാത്ത നഗരം, സഹായത്തിനാരുമില്ല. എന്നിട്ടും ഒറ്റയ്ക്ക് കള്ളനെ പിന്തുടരുകയാണ് എമില്‍. കുട്ടികളുടെ ഒരു സംഘത്തിന്റെ സഹായംകൂടെ ലഭിക്കുന്നതോടെ അന്വേഷണം ഏതൊരു കുറ്റാന്വേഷണ ഏജന്‍സിയെക്കാളും മികവേറിയ ഒന്നായി മാറുകയാണ്…
കുട്ടികള്‍ കുറ്റാന്വേഷകരാകുന്ന ബാലസാഹിത്യ ക്ലാസിക്



