Mathrubhumi Books

Availability: In Stock

മാഡം കമ്മീഷണര്‍

370.00 314.00 15% off

Add to wishlist
Author: MEERAN CHADHA BORWANKAR Category: Language:   MALAYALAM
ISBN 13: 9789376880522 Edition: 1 Publisher: Mathrubhumi
Pages: 272

Description

നാഷണല്‍ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാന്‍ ഛദ്ദ ബോര്‍വങ്കര്‍ തന്റെ കരിയറിനെ നിര്‍വ്വചിച്ച നിരവധി സെന്‍സേഷണല്‍ കേസുകള്‍ വിവരിക്കുന്ന പുസ്തകം. സേനയിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും, വിവാദപരമായ നിരവധി കേസുകള്‍ അന്വേഷിക്കുകയും ചെയ്ത അവര്‍, നിയമവാഴ്ചയെ മറികടക്കാന്‍ ശ്രമിച്ച ഉന്നതരെ വെല്ലുവിളിക്കാനും ഇഴഞ്ഞുനീങ്ങുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കാനും ഭയപ്പെട്ടില്ല.

ജല്‍ഗാവ് ലൈംഗികപീഡനം, ആലുക്കാസിലെ വമ്പന്‍ മോഷണം എന്നിവയില്‍ തുടങ്ങി ഹൈവേക്കൊള്ള, വര്‍ഗ്ഗീയകലാപങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, തുറമുഖ മോഷണങ്ങള്‍, സാമ്പത്തികത്തട്ടിപ്പുകള്‍ എന്നിങ്ങനെ നീളുന്ന കേസുകളുടെ ചരിത്രം. ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, സഞ്ജയ് ദത്ത്, അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ തുടങ്ങിയവരൊക്കെ വിവിധ അദ്ധ്യായങ്ങളിലായി ഈ ഓര്‍മ്മകളില്‍ കടന്നുവരുന്നു. അജിത് ഡോവല്‍, അജിത് പവാര്‍, ഛഗന്‍ ഭുജ്പല്‍ തുടങ്ങി പലരുടെയും നാമറിയാത്ത മുഖങ്ങളും കാണാം.

വിട്ടുവീഴ്ചയില്ലാത്ത പോലീസ് ഓഫീസര്‍ എന്ന് രാജ്യം വിശേഷിപ്പിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ, ചടുലവും സത്യസന്ധവും പ്രചോദനാത്മകവുമായ ഓര്‍മ്മക്കുറിപ്പുകള്‍

Book_MADAM COMMISSIONER
You're viewing: MADAM COMMISSIONER 370.00 314.00 15% off
Add to cart
Shopping cart close